കോവിഡ്-19 പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും –മന്ത്രി
text_fieldsമനാമ: കോവിഡ് -19 പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് ആഭ് യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ വ്യക്തമാക്കി. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാവശ്യമായ സന്ദര്‍ശനങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും പാലിക്കുന്നതില്‍ ജനങ്ങളുടെ സഹകരണം ഉറപ്പാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിെൻറ ഭാഗമായി കോവിഡ് -19 വ്യാപന പ്രതിരോധ സമിതി കേന്ദ്രം ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു. സൈനികാശുപത്രിയിലെ ക്രൗണ്‍ പ്രിന്‍സ് മെഡിക്കല്‍ റിസര്‍ച് െസൻററിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പബ്ലിക് സെക്യൂരിറ്റി ചീഫും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. റോയല്‍ മെഡിക്കല്‍ സര്‍വിസസ് കമാൻഡര്‍ ഇരുവരെയും സ്വീകരിക്കുകയും കേന്ദ്രത്തിെൻറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ജനങ്ങളുടെ ആരോഗ്യ സുരക്ഷക്കായി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ തൃപ്തികരമാണെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ പ്രതിരോധ സമിതി നല്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണം മികച്ചതാണെന്നും ചര്‍ച്ചയില്‍ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
