Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകരുതലുമായി മലയാളി...

കരുതലുമായി മലയാളി സംഘടനകളും

text_fields
bookmark_border
കരുതലുമായി മലയാളി സംഘടനകളും
cancel
camera_alt??????? ?????????? ??????? ??????????? ???????????? ?????????????? ??????? ??????? ????????? ?????? ??????????

മ​നാ​മ: കോ​വി​ഡ്​​ -19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളും സാ​മൂ​ഹി​ ക പ്ര​വ​ർ​ത്ത​ക​രും മാ​സ്​​ക്കു​ക​ളും വ്യ​ക്​​തി ശു​ചി​ത്വ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്യാ​ൻ രം​ഗ​ത്തി​ റ​ങ്ങി. ബ​ഹ്‌​റൈ​ൻ കെ.​എം.​സി.​സി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫേ​സ് മാ​സ്​​ക്​ വി​ത​ര​ണം ന​ട​ത്തി. കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, കു​ട്ടൂ​സ മു​ണ്ടേ​രി, എ.​പി. ഫൈ​സ​ൽ, ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ആ​ഷി​ഖ് മേ​ഴ​ത്തൂ​ർ, കാ​സിം നൊ​ച്ചാ​ട്, ഇ​സ്ഹാ​ഖ് കോ​റോ​ത്ത്, അ​ശ്​​ക​ർ വ​ട​ക​ര, സ​മീ​ർ, നൗ​ഷാ​ദ് ചെ​റു​വ​ണ്ണൂ​ർ, മൊ​യ്‌​ദീ​ൻ പേ​രാ​മ്പ്ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി, പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി, സി​ത്ര ഏ​രി​യ ക​മ്മി​റ്റി എ​ന്നി​വ​രും മാ​സ്​​ക്​ വി​ത​ര​ണം ന​ട​ത്തി.


സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ അ​മ്പ​ലാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. നാ​ട്ടി​ൽ നി​ന്ന്​ എ​ത്തി​യ​വ​ർ മു​ഖേ​ന​യും മ​റ്റ്​ സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന​്​ സം​ഘ​ടി​പ്പി​ച്ച 7000ത്തോ​ളം മാ​സ്​​ക്കു​ക​ളാ​ണ്​ വി​ത​ര​ണം ചെ​യ്​​ത​ത്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ രാ​മ​ത്ത് ഹ​രി​ദാ​സ​ി​െൻറ നേ​തൃ​ത്വ​ത്തി​ൽ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യ​ക്തി ശു​ചി​ത്വ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്​​തു. റി​ഫ ഗ​ൾ​ഫ് റൂ​ഫ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സാ​മ​ഗ്രി​ക​ൾ ന​ൽ​കി​യ​ത്. ര​ജീ​ഷ് പി.​എം, ശ്രീ​ജ​ൻ ടി.​സി, രാ​ജേ​ഷ്, രാ​ജീ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-bahrain-gulf news
Next Story