ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നു
text_fieldsമനാമ: കോവിഡ്-19 രോഗം ബാധിച്ച് ചികിത്സയിലുള്ള മുഴുവൻ പേരുടെയും ആരോഗ്യനില മെച്ചപ ്പെടുന്നതായി അധികൃതർ അറിയിച്ചു. വിദഗ്ധരായ മെഡിക്കൽ സംഘത്തിെൻറ മേൽനോട്ടത്തിലാണ് ചികിത്സ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സാംക്രമിക രോഗ നിയന്ത്രണ വിഭാഗം മേധാവിയും സാംക്രമിക രോഗ കൻസൾട്ടൻറുമായ ഡോ. സഫ അൽ ഖവാജ പറഞ്ഞു.
ആരോഗ്യ മന്ത്രാലയം നൽകുന്ന മുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതുവഴി രോഗം പകരുന്നത് തടയാൻ കഴിയുമെന്ന് ഡോ. സഫ പറഞ്ഞു. സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക, ഷേക് ഹാൻഡ് ചെയ്യുന്നതും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക, തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായും മൂക്കും ടിഷ്യൂ ഉപയോഗിച്ച് പൊത്തുകയോ കൈമടക്കിൽ മുഖം അമർത്തുകയോ ചെയ്യുക തുങ്ങിയവയാണ് പ്രധാനമായുള്ള മുൻകരുതലുകൾ. അതിനിടെ, ഇറാനിലുള്ള ബഹ്റൈൻ പൗരൻമാരെ തിരിച്ചെത്തിക്കാനും പരിശോധന നടത്താനുമുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
