കോവിഡ്-19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദം –മന്ത്രിസഭ
text_fieldsമനാമ: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണെന്ന് മന്ത്രിസഭ യോഗ ം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന ് ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ നടന്ന യോഗത്തില്‍ കോവിഡ് 19 ന േരിടാൻ സ്വീകരിച്ച മുഴുവന്‍ നടപടി ക്രമങ്ങളും വിലയിരുത്തി. ഇറാനിലുള്ള ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് യോഗത്തിൽ ചര്‍ച്ച ചെയ്തു. സുരക്ഷിതമായി അവരെ ബഹ്റൈനിലെത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്് നടപ്പിലാക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്ക് മൂന്നു മാസം തടവും 1000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയും ഈടാക്കാന്‍ കാബിനറ്റ് അംഗീകാരം നല്കി. ഇറ്റലി, കൊറിയ, ഈജിപ്ത്, ലബനാന് എന്നീ രാജ്യങ്ങളില്‍നിന്ന് കഴിഞ്ഞ രണ്ടാഴ്ചകളില്‍ രാജ്യത്തെത്തിയവര്‍ ആരോഗ്യ മന്ത്രാലയത്തിെൻറ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടു. വീടുകളില്‍ പ്രത്യേകമായി കഴിയണമെന്നാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ നവീകരണവും പുരോഗതിയും ഉറപ്പാക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ചൈനീസ് യൂനിവേഴ്സിറ്റികളില്‍നിന്ന് ബിരുദം നേടിയെത്തിയ ബഹ്റൈന്‍ വിദ്യാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാനും അവര്‍ക്ക് ആവശ്യമായ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് അംഗീകൃതമാക്കാനുമുള്ള പ്രവര്‍ത്തനങ്ങൾ തുടരുന്നതായി ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫ അറിയിച്ചു. അറബ് ആഭ്യന്തര മന്ത്രിമാരുടെ 37 ാമത് സമ്മേളനത്തില്‍ പങ്കെടുത്തതിെൻറ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി അവതരിപ്പിച്ചു. ബഹ്റൈന്‍ നാഷനല്‍ സ്റ്റേഡിയം വിവിധ പരിപാടികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുള്ള വിഷയം കാബിനറ്റ് ചര്‍ച്ച ചെയ്തു. മന്ത്രിസഭ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
ചികിത്സയിലുള്ളവർ 87: 22 പേരെ ഡിസ്ചാർജ് ചെയ്തു
മനാമ: ബഹ്റൈനിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 109 ആയി. ഇവരിൽ 22 പേരെ സുഖംപ്രാപിച്ചതിനെത്തുടർന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ 87 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7784 പേരെയാണ് പരിശോധനക്കു വിധേയരാക്കിയത്. ഇവരിൽ 7689 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവർ എല്ലാം വിദേശത്തുനിന്ന് എത്തിയവരാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിൽ എത്തിയ ഉടൻ ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. വിദേശത്തുനിന്ന് എത്തിയ ആളുമായി സമ്പർക്കം പുലർത്തിയ ഒരാൾക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ, ഡ്രാഗൺ മാളിൽ പരിശോധന നടപടികൾ തുടങ്ങിയെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലെ പ്രചാരണം ആരോഗ്യ മന്ത്രാലയം നിഷേധിച്ചു. ഒൗദ്യോഗിക ഉറവിടങ്ങളിൽനിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
