കോവിഡ് 19: മൂന്നു പേർക്ക് കൂടി; ഒരാൾ സുഖം പ്രാപിച്ചു
text_fieldsമനാമ: ബഹ്റൈനിൽ പുതുതായി മൂന്നു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 52 ആയി. അതേസമയം, രോഗം ബാധിച്ചവരിൽ ഒരാൾ സുഖം പ്രാപിച്ചതായി ആരോഗ്യ മ ന്ത്രാലയം അറിയിച്ചു. ഫെബ്രുവരിയിൽ ഇറാനിൽനിന്ന് എത്തിയ ബഹ്റൈൻ പൗരനായ ഇയാളെ ആരേ ാഗ്യം വീണ്ടെടുത്തതിനെത്തുടർന്ന് െഎസൊലേഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയച്ചു. വൈറസിൽനിന്ന് പൂർണ വിമുക്തി നേടിയെന്ന് ഉറപ്പുവരുത്താൻ സമഗ്രമായ പരിശോധനകൾ നടത്തിയശേഷമാണ് ഡിസ്ചാർജ് ചെയ്തത്. മുൻകരുതൽ എന്ന നിലയിൽ ഇയാൾ നിരീക്ഷണത്തിൽ തുടരും. ഇതുവരെ 4504 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിൽ 4452 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 47 പേർക്കും വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് നടത്തിയ പരിശോധനയിലാണ് അഞ്ച് പേർക്ക് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ 50 പേർക്കും പ്രത്യേക മരുന്നുകൾ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്ക് മാത്രമാണ് നിലവിൽ മരുന്നു നൽകുന്നത്. കോവിഡ് -19നെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുന്നതിന് ആരോഗ്യ മന്ത്രാലയം പുതിയ വെബ്പേജ് തുടങ്ങി. www.moh.gov.bh/COVID19 എന്ന വെബ്പേജിൽ അപ്പപ്പോഴുള്ള വിവരങ്ങൾ ലഭ്യമാണ്.
എട്ടു പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി
മനാമ: കോവിഡ്-19 സംശയത്തിലുണ്ടായിരുന്ന എട്ടു പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. ബഹ്റൈൻ പൗരന്മാരാണ് എല്ലാവരും. 14 ദിവസമാണ് ഇവരെ നിരീക്ഷണത്തിൽ വെച്ചത്. ഇതുവരെ 20 പേരെയാണ് നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയവരിൽ ഭൂരിഭാഗം പേരും ഫെബ്രുവരിയിൽ ഇറാനിൽനിന്ന് എത്തിയവരാണ്. ശേഷിക്കുന്നവർ രോഗം ബാധിച്ച മറ്റു രാജ്യങ്ങളിൽനിന്നുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
