കോട്ടയം പ്രവാസി ഫോറം ഓണാഘോഷം 27ന്
text_fieldsകോട്ടയം പ്രവാസി ഫോറം ‘നല്ലോണം 2024’ ലോഗോ പ്രകാശനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം പ്രവാസി ഫോറം ഓണാഘോഷം ‘നല്ലോണം 2024’സെപ്റ്റംബർ 27ന് കെ.സി.എ ഹാളിൽ നടക്കും. ബഹ്റൈനിലെ സാമൂഹിക രാഷ്ട്രീയ കലാമണ്ഡലങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. പൂക്കളം, ക്ലാസിക്കൽ സംഗീത നൃത്ത പരിപാടികൾ, നാടൻ കലാരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ, മത്സരങ്ങൾ, വിവിധ കലാകായിക പരിപാടികൾ, പരമ്പരാഗത ഓണസദ്യ എന്നിവ നടക്കും.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം സെഗയ സെന്ററിൽ നടന്നു. മുൻ പ്രസിഡന്റ് ബോബി പാറയിലും പ്രസിഡന്റ് സിജു പുന്നവേലിയും ബഹ്റൈനിലെ പ്ലഷർ റൈഡേഴ്സ് ഗ്രൂപ് ക്യാപ്റ്റൻ പ്രസാദ് കെ. മേനോന് പോസ്റ്റർ കൈമാറി ലോഗോ പ്രകാശനം ചെയതു. യോഗത്തിൽ സിജു പുന്നവേലി അധ്യക്ഷത വഹിച്ചു.
ബോബി പാറയിൽ മുഖ്യപ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി കൺവീനർ അനീഷ് ഗൗരി വിവിധ കമ്മിറ്റികളുടെ പ്രവർത്തനത്തെപ്പറ്റി വിവരിച്ചു. പി.എ. നൈസാം സ്വാഗതവും സിബി ചെമ്പന്നൂർ നന്ദിയും പറഞ്ഞു. റോജൻ, സാബു, പ്രിൻസ്, ജയൻഷിനോയ്, അജയ്, റോബിൻ, ജോയൽ എന്നിവർ സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക്: സിജു പുന്നവേലി +973 3311 2343, അനീഷ് ഗൗരി +973 3532 7457
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

