കോട്ടയം പ്രവാസി ഫോറം ഓണാഘോഷം
text_fieldsകോട്ടയം പ്രവാസി ഫോറത്തിന്റെ ഓണാഘോഷം
മനാമ: കോട്ടയം പ്രവാസി ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷവും ഓണസദ്യയും ‘നല്ലോണം 2024’ എന്ന പേരിൽ സെഗയ്യാ കെ.സി.എ ഹാളിൽ നടന്നു. പ്രസിഡന്റ് സിജു പുന്നവേലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സിബി ചമ്പന്നൂർ സ്വാഗതം ആശംസിച്ചു.
മുൻ കെ.പി.എഫ് പ്രസിഡന്റും ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റുമായ ബോബി പാറയിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഒരു വാട്സ്ആപ് കൂട്ടായ്മയിൽനിന്ന് തുടങ്ങി ഇന്ന് 400ലേറെ കുടുംബങ്ങൾ ഉള്ള സംഘടനയായി കെ.പി.എഫിനെ വളർത്തിയ മുൻകാലങ്ങളിലെ എക്സിക്യൂട്ടിവ് കമ്മിറ്റികളെയും ഇപ്പോഴത്തെ കമ്മിറ്റിയെയും അദ്ദേഹം അഭിനന്ദിച്ചു.
എന്നും കോട്ടയം പ്രവാസി ഫോറത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും അംഗങ്ങൾ നൽകുന്ന പിന്തുണക്ക് പ്രസിഡന്റ് സിജു പുന്നവേലി നന്ദി പറഞ്ഞു. അംഗങ്ങളുടെ സഹകരണത്തോടെ കോവിഡ് കാലത്ത് കേരളത്തിലേക്കുള്ള ചാർട്ടേഡ് ഫ്ലൈറ്റ് ഉൾപ്പെടെ ബഹ്റൈൻ സമൂഹത്തിൽ കെ.പി.എഫ് നടത്തിയ സേവനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. സോജി മാത്യു ആശംസ പ്രസംഗം നടത്തി.
ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് രാജു കല്ലുമ്പുറം(ഒ.ഐ.സി.സി-ഗ്ലോബൽ ജനറൽ സെക്രട്ടറി), ബിനു കുന്നന്താനം (ഒ.ഐ.സി.സി -ഗ്ലോബൽ കമ്മിറ്റി അംഗം), ഗഫൂർ ഉണ്ണിക്കുളം (ഒ.ഐ.സി.സി പ്രസിഡന്റ്), ബിനു മണ്ണിൽ(ബഹ്റൈൻ പ്രതിഭ പ്രസിഡന്റ്), അനിൽ കുമാർ (ബഹ്റൈൻ പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം).
ഷാജൻ സെബാസ്റ്റ്യൻ (സിംസ് പ്രസിഡന്റ്), ജെയിംസ് ജോൺ (കെ.സി.എ പ്രസിഡന്റ്), അനീഷ് ശ്രീധരൻ (ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി), സി.എസ്. സുരേഷ് (വിശ്വകല പ്രസിഡന്റ്), പി.കെ. ത്രിവിക്രമൻ (വിശ്വകല സെക്രട്ടറി), രഞ്ജിത് (കെ.എൻ.ബി.എ), മുതിർന്ന മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
കോട്ടയം പ്രവാസി ഫോറത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അവർ ആശംസകൾ നേർന്നു.
കോട്ടയം പ്രവാസി ഫോറത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകിവരുന്ന സജീവ് ചാക്കോ (സാബ്രോ മെറ്റൽസ് എം.ഡി), ബിജു ഗോപിനാഥ് (ജനത ഗാരേജ് എം.ഡി) എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഓണാഘോഷ കമ്മിറ്റി കൺവീനർ അനീഷ് ഗൗരി നന്ദി പറഞ്ഞു.
അനീഷ് ഗൗരിയും റോജൻ തമ്പിയും കൺവീനർമാരായി 25 അംഗ കമ്മിറ്റി ഇതിനായി രണ്ടു മാസത്തോളമായി പ്രവർത്തിച്ചുവരുകയായിരുന്നു.
സാബു പാലാ, ഹരികുമാർ, ഷിനോയ് പുളിക്കൽ, ഫിലിപ് കറുകച്ചാൽ, പ്രിൻസ് ജോസ്, റോബിൻ എബ്രഹാം, ബിനു നടുക്കേൽ, ജോയൽ ജോൺ, ജോൺസൺ, അജയ് ഫിലിപ്, മോബി, നിബു, സാജിദ് വേട്ടമല, അജീഷ് തോമസ്, സോജി മാത്യു, പി.യു. ജെയിംസ്, സജീവ് ചാക്കോ എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി.
കെ.പി.എഫ് കുടുംബത്തിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിനെ ഏറെ ആകർഷകമാക്കി.
ലേഡീസ് വിങ് അവതരിപ്പിച്ച കൈകൊട്ടിക്കളി സദസ്സിന് പുതിയ ദൃശ്യാനുഭവമായിരുന്നു. അംഗങ്ങൾ അവതരിപ്പിച്ച നൃത്തങ്ങൾ, പാട്ട്, കവിത എന്നിവ വളരെ ഹൃദ്യമായിരുന്നു. മിന്നൽ ബീറ്റ്സ് ടീമിന്റെ പ്രകടനവും എല്ലാവരും വളരെയധികം ആസ്വദിച്ചു. കടന്തേരി റസ്റ്റാറന്റിൽ ഓണസദ്യയും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

