Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കോട്ടയം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി

text_fields
bookmark_border
sasyavathi
cancel

മനാമ: ചികിത്സയിലായിരുന്ന മലയാളി വനിത ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. പ്രവാസിയായ കോട്ടയം പാമ്പാടി വെള്ളൂർ ശ്രീനിലയത്തിൽ ശ്രീദേവന്‍റെ ഭാര്യ സസ്യവതി ശ്രീദേവൻ (43) ആണ് മരിച്ചത്. സസ്യവതിയെ അടുത്തിടെ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ബി.ഡി.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വിദഗ്ധ ചികിത്സയ്ക്കും ഹൃദയ ശസ്ത്രക്രിയയ്ക്കും വേണ്ടി നാട്ടിലേയ്ക്ക് കൊണ്ടു പോകാനിരിക്കെയാണ് മരിച്ചത്. ഭർത്താവ് ശ്രീദേവൻ ബി. നായർ, ബി ഹരിദാസ് ആന്‍റ് സൺസിൽ ജീവനക്കാരനാണ്. ഇന്ത്യൻ സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി അദ്വൈത് എസ്. നായർ മകനാണ്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam Native dead in Bahrain -Gulf News
Next Story