കബളിപ്പിക്കപ്പെട്ടയാളെ കോട്ടയം ജില്ല പ്രവാസി കൂട്ടായ്മ നാട്ടിലെത്തിച്ചു
text_fieldsമനാമ: വർക്ക് പെർമിറ്റ് വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വിസിറ്റിങ് വിസയിൽ എത്തിച്ച് കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയെ കോട്ടയം ജില്ല പ്രവാസി കൂട്ടായ്മ നാട്ടിലെത്തിച്ചു.
പലരുടേയും കാരുണ്യത്തിലാണ് തട്ടിപ്പിനിരയായവർ കഴിഞ്ഞിരുന്നത്. വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസത്തിലായ കോട്ടയം സ്വദേശികളായ രണ്ടുപേരെ സുമനസ്സുകളുടെ സഹായത്താൽ നാട്ടിലേക്ക് കഴിഞ്ഞ ദിവസം മടക്കിയയച്ചിരുന്നു. ഇന്നലെ അയച്ചയാൾക്ക് ടിക്കറ്റും ചെറിയ സഹായവും കോട്ടയം കൂട്ടായ്മ നൽകി. ഹോപ്പ് ബഹ്റൈൻ ഗൾഫ് കിറ്റും ചെറിയ സഹായവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.