ലുലുവിൽ കൊറിയൻ ഭക്ഷ്യമേള
text_fieldsമനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ കൊറിയൻ ഭക്ഷ്യമേള വ്യാഴാഴ്ച തുടങ്ങും. ദാന മാൾ, ജുഫൈർ മാൾ, ആട്രിയം മാൾ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിവിധ തരത്തിലുള്ള കൊറിയൻ രുചികളാണ് ഒരുക്കിയിട്ടുള്ളത്. കൊറിയൻ എംബസിയുടെ പിന്തുണയോടെയാണ് ഭക്ഷ്യമേള. നാല് ദീനാറിന് മുകളിൽ കൊറിയൻ ഉൽപന്നങ്ങൾ വാങ്ങുേമ്പാൾ ലുലു ഗിഫ്റ്റ് വൗച്ചറിെൻറ രൂപത്തിൽ 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. 17 വരെ തുടരുന്ന ഭക്ഷ്യമേള കൊറിയൻ അംബാസഡർ ചുങ് ഹേ ക്വാൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കൊറിയൻ സംഗീത പരിപാടിയുമുണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

