കൊണ്ടോട്ടി പെരുമ ഇന്ന്
text_fieldsടി.വി. ഇബ്രാഹീം,
പി.എ. ജബ്ബാര്‍
മനാമ: കെ.എം.സി.സി ബഹ്റൈന്‍ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കൊണ്ടോട്ടി പെരുമ ഇന്ന് രാത്രി ഏഴ് മുതല്‍ നടക്കും. രാത്രി ഒമ്പതിന് പൊതുസമ്മേളനം ടി.വി. ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനംചെയ്യും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന് മുഖ്യപ്രഭാഷണം നടത്തും. സമ്മേളന ഭാഗമായി പുറത്തിറക്കുന്ന സപ്ലിമെന്റ് പ്രകാശനം സംസ്ഥാന ജനറല്‍ സെക്രട്ടറി അൈസനാര് കളത്തിങ്ങല്‍ സീനിയര്‍ നേതാവ് വി.എച്ച്. അബ്ദുല്ലക്ക് നല്കി നിര്‍വഹിക്കും.
മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി പ്രഭാഷണം നടത്തും. മികച്ച സേവന പ്രവര്‍ത്തകനുള്ള മര്‍ഹൂം ശംസുദ്ദീന്‍ ഓമാനൂര്‍ സ്മാരക എക്സലന്‍സി അവാര്‍ഡും കൊണ്ടോട്ടി പെരുമയുടെ പ്രചാരണാർഥം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗ ഗാനാലാപന മത്സരത്തിന്റെയും ജില്ല ലേഡീസ് വിങ് സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റിന്റെയും വിജയികളെ ആദരിക്കും. സൗദി കെഎം.സി.സി നാഷനല്‍ കമ്മിറ്റി സെക്രട്ടറി ആലികുട്ടി ഒളവട്ടൂര്‍ തുടങ്ങിയ സംസ്ഥാന- ജില്ല- ഏരിയ- മണ്ഡലം നേതാക്കള്‍ പങ്കെടുക്കും. പരിപാടിക്ക് വിപുലമായ ഒരുക്കങ്ങള്‍ നടത്തിയതായി പ്രസിഡന്റ് സാബിര്‍ ഓമാനൂര്‍, ജനറല്‍ സെക്രട്ടറി ഷനൂഫ് ചോലക്കര, ട്രഷറര്‍ ഇസ്ഹാഖ് കൊണ്ടോട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി നൗഫല്‍ കോര്ലോട്ട് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

