കൊല്ലം പ്രവാസി അസോസിയേഷൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച റിപ്പബ്ലിക്
ദിനാഘോഷത്തിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്ത് പ്രസിഡന്റ് അനോജ് മാസ്റ്റർ ദേശീയ പതാക ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.
തുടർന്നു മധുരവിതരണം നടത്തി. ചടങ്ങിൽ കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി രജീഷ് പട്ടാഴി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ കിഷോർ കുമാർ, സജീവ് ആയൂർ, രഞ്ജിത്ത് ആർ പിള്ള, സജി കുളത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

