കൊല്ലം പ്രവാസി അസോസിയേഷൻ രിഫ ഏരിയ ഓണാഘോഷം
text_fieldsമനാമ: കൊല്ലം പ്രവാസി അസോസിയേഷൻ രിഫ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹ്റൈനിലെ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായും കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെത്തന്നെ ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും, ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനും ഉള്ള അവസരം ഇങ്ങനെയുള്ള ആഘോഷ പരിപാടികൾ സഹായിക്കുമെന്നും കെ.പി.എ പ്രസിഡന്റ് പറഞ്ഞു.
കെ.പി.എ രിഫ ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്റ് കോയി വിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, കെ.പി.എ മെംബർഷിപ് സെക്രട്ടറിയും ഏരിയ കോഓഡിനേറ്ററുമായ മജു ആർ. വർഗീസ്, ഏരിയ കോഓഡിനേറ്റർ ഷിബു സുരേന്ദ്രൻ, ഏരിയ ജോയന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ, ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള എന്നിവർ ആശംസകൾ അറിയിച്ചു. രിഫ ഏരിയ ട്രഷറർ അനന്തു ശങ്കർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് ഉണ്ണികൃഷ്ണൻ, ലിനീഷ് പി. ആചാരി, ജോസ് മങ്ങാട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും, പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.
വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

