കൊല്ലം പ്രവാസി അസോസിയേഷന് ‘ഈദ് ഫെസ്റ്റ് 2025’ സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ‘ഈദ് ഫെസ്റ്റ് 2025’ ഒപ്പന മത്സരത്തിലെ വിജയികൾ
സംഘാടകർക്കൊപ്പം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ‘ഈദ് ഫെസ്റ്റ് 2025’ ഈദ് ആഘോഷം സംഘടിപ്പിച്ചു. ബഹ്റൈനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ഒപ്പന മത്സരവും, കലാ സാംസ്കാരിക വിഭാഗമായ കെ.പി.എ സൃഷ്ടി അംഗങ്ങള്‍ അവതരിപ്പിച്ച മ്യൂസിക്കൽ ഡാൻസ് ഷോയും ആഘോഷ രാവിനെ വർണാഭമാക്കി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
കെ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ മുഖ്യാതിഥിയായി. പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം ആമുഖ പ്രസംഗം നടത്തി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഈദ് സന്ദേശം നൽകി. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, കെ.പി.എ രക്ഷാധികാരി കെ. ചന്ദ്രബോസ് എന്നിവർ ആശംസകള്‍ നേര്‍ന്നു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു.
കൊല്ലം പ്രവാസി അസോസിയേഷന് വനിത വിഭാഗം പ്രവാസിശ്രീയുടെ നേതൃത്വത്തിൽ ബഹ്റൈനിലെ പ്രമുഖ ഒപ്പന ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം ടീം റിഥമിക് ക്വീൻസ്, രണ്ടാം സ്ഥാനം ടീം മൊഞ്ചത്തീസ്, മൂന്നാം സ്ഥാനം ടീം മെഹറുബ എന്നിവ നേടി. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. സഹൃദയ നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻപാട്ടുകളും ഈദ് ഫെസ്റ്റിന് ഉത്സവലഹരി പകർന്നു.
പ്രോഗ്രാം ജനറൽ കൺവീനർ ഷമീർ സലിം, ജോ. കൺവീനർമാരായ രഞ്ജിത്ത് ആർ. പിള്ള, ഷഹീൻ മഞ്ഞപ്പാറ, സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ, സൃഷ്ടി സിംഗേഴ്സ് കൺവീനർ സ്മിതേഷ്, ഡാൻസ് കൺവീനർ ബിജു ആർ. പിള്ള, സൃഷ്ടി സാഹിത്യവിഭാഗം കൺവീനർ വിനു ക്രിസ്റ്റി, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം, മജു വർഗീസ്, രാജ് ഉണ്ണികൃഷ്ണൻ, സലിം തയ്യൽ, നവാസ് കരുനാഗപ്പള്ളി, പ്രമോദ് വി.എം, സജീവ് ആയൂർ, സുരേഷ് ഉണ്ണിത്താൻ, മുനീർ, അജി അനിരുദ്ധൻ, അഹദ്, അലക്സ്, പ്രവാസശ്രീ യൂനിറ്റ് ഹെഡുകൾ ആയ അഞ്ജലി രാജ്, പ്രദീപ അനിൽ, സുമി ഷമീർ, ശാമില ഇസ്മയിൽ, ഷാനി നിസാർ, നസീമ ഷഫീക്, രമ്യ ഗിരീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

