കൊല്ലം പ്രവാസി അസോസിയേഷൻ പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച പുതുവത്സര ആഘോഷത്തിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കൊപ്പം സ്നേഹസംഗമം 2026 എന്ന പേരിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ സ്നേഹസംഗമം 2026 ഉദ്ഘാടനം ചെയ്തു. ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നിസാം സ്വാഗതമാശംസിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ.പി.എ സെക്രട്ടറി അനിൽകുമാർ, കെ.പി.എ ട്രഷറർ മനോജ് ജമാൽ, ഏരിയ കോഓഡിനേറ്റർ ജോസ് മങ്ങാട്, ഏരിയ ജോ. സെക്രട്ടറി പ്രിൻസ് ജി. എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ ട്രഷറർ ബിജു ഡാനിയൽ നന്ദി രേഖപ്പെടുത്തി. കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

