കൊല്ലം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സ്നേഹസ്പർശം 14ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
70ൽ പരം പ്രവാസികൾ രക്തദാനം നടത്തി. ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസി രാമൻ അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഏരിയ സെക്രട്ടറി അനൂപ് യു.എസ് സ്വാഗതവും ഏരിയ ട്രഷറർ അബ്ദുൽ സലീം നന്ദിയും പറഞ്ഞു.
വിശിഷ്ടാതിഥികളായ ബഹ്റൈൻ ശൂരനാട് കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് നായർ, ഡോ. ആശ ശ്രീകുമാർ, സെക്രട്ടേറിയറ്റ് കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, കോയിവിള മുഹമ്മദ്, മനോജ് ജമാൽ, സ്നേഹസ്പർശം കൺവീനർ വി.എം പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ കോഓഡിനേറ്റർമാരായ ലിനീഷ് പി. ആചാരി, ജോസ് മങ്ങാട്, ഏരിയ കമ്മിറ്റി അംഗങ്ങളായ അരുൺ ബി. പിള്ള, തസീബ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ കെ.പി.എ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

