കൊല്ലം പ്രവാസി അസോസിയേഷൻ മുഹറക് ഏരിയ സമ്മേളനം
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ മുഹറക് ഏരിയ ഭാരവാഹികൾ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ മുഹറക് ഏരിയ സമ്മേളനം മുഹറക് അൽഒസ്ര റസ്റ്റാറന്റ് ഹാളിൽ നടന്നു. ഏരിയ സെക്രട്ടറി എം.കെ. അഭിലാഷ് അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷൻ മുഹറക് ഏരിയ കോഓഡിനേറ്റർ ഹരി എസ്. പിള്ളൈ ഉദ്ഘാടനം ചെയ്തു.
കെ.പി.എ ട്രഷറർ രാജ് കൃഷ്ണൻ വരണാധികാരിയായി 2022-2024 വർഷത്തെ ഏരിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് നടന്നു.
ഏരിയ പ്രസിഡന്റായി ഷഹീൻ മഞ്ഞപ്പാറ, വൈസ് പ്രസിഡന്റായി സജീവ് ഫിലിപ്പ്, സെക്രട്ടറിയായി ആർ.എൽ. രാഗിൽ, ജോ. സെക്രട്ടറിയായി ഓമനക്കുട്ടൻ പിള്ളൈ, ട്രഷററായി അജി അനിരുദ്ധൻ എന്നിവരെ തെരഞ്ഞെടുത്തു. എം.കെ. അഭിലാഷിനെ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തെരഞ്ഞെടുത്തു. ആർ.എൽ. രാഗിൽ സ്വാഗതവും അജി അനിരുദ്ധൻ നന്ദിയും പറഞ്ഞു.

