കൊല്ലം പ്രവാസി അസോസിയേഷൻ മെംബർഷിപ് കാമ്പയിന് തുടക്കം
text_fieldsകെ.പി.എ മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ കൊല്ലം നിവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2025ലെ മെംബർഷിപ് കാമ്പയിന് ആവേശകരമായ തുടക്കം.
ടൂബ്ലി അബു സാമി സ്വിമ്മിങ് പൂളിൽ നടന്ന വിപുലമായ കുടുംബസംഗമത്തോടനുബന്ധിച്ചാണ് കാമ്പയിൻ ആരംഭിച്ചത്.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മെംബർഷിപ് കാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ, ആദ്യ അപേക്ഷാ ഫോം മെംബർഷിപ് സെക്രട്ടറി മജു വർഗീസിന് കൈമാറി.
മറ്റു സെക്രട്ടേറിയറ്റ്, സെൻട്രൽ, ഡിസ്ട്രിക്ട്, പ്രവാസിശ്രീ അംഗങ്ങൾ സന്നിഹിതരായിരുന്നു. ബഹ്റൈനില്‍ അധിവസിക്കുന്ന മുഴുവന്‍ കൊല്ലം നിവാസികളെയും അസോസിയേഷന്റെ ഭാഗമാക്കുക എന്നതാണ് ഈ കാമ്പയിന്റെ മുഖ്യ ലക്ഷ്യം. 2025 ഡിസംബർ 31നു അവസാനിക്കുന്ന രണ്ടു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനാണ് തുടക്കമായത്. കൂടുതൽ വിവരങ്ങൾക്ക് കെ.പി.എ മെംബർഷിപ് സെക്രട്ടറി മജു വർഗീസ് 3987 0901, കെ.പി.എ സെക്രട്ടറിമാരായ അനിൽ കുമാർ 3926 6951, രജീഷ് പട്ടാഴി 3415 1895 എന്നിവരെ ബന്ധപ്പെടാവുന്നതാണ്. എല്ലാ കൊല്ലം പ്രവാസികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് അനോജ് മാസ്റ്ററും ജനറല്‍സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

