Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഇ​ഫ്താ​ര്‍ സം​ഗ​മം

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഇ​ഫ്താ​ര്‍ സം​ഗ​മം
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ ഇ​ഫ്താ​ര്‍ സം​ഗ​മം ജ​ന പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. കെ.​സി.​എ ഹാ​ളി​ല്‍ ന​ട​ന്ന ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ല്‍ 600ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, കെ.​പി.​എ ര​ക്ഷാ​ധി​കാ​രി പ്രി​ന്‍സ് ന​ട​രാ​ജ​ന്‍, ഐ.​സി.​ആ​ർ.​എ​ഫ്. ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, അ​രു​ൾ​ദാ​സ്, രാ​ജു ക​ല്ലു​മ്പു​റം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. ഇ​ഫ്‌​താ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ലിം ത​യ്യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​നു കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ര്‍ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഇ​ഫ്‌​താ​ർ ക​മ്മി​റ്റി ജോ. ​ക​ൺ​വീ​ന​ർ അ​നൂ​ബ് ത​ങ്ക​ച്ച​ൻ സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. കെ.​പി.​എ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ച​ന്ദ്ര​ബോ​സ്, ബി​നോ​ജ് മാ​ത്യു, ബി​ജു മ​ല​യി​ൽ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, ഏ​രി​യ ഭാ​ര​വാ​ഹി​ക​ള്‍, പ്ര​വാ​സി​ശ്രീ യൂ​നി​റ്റ് ഹെ​ഡു​ക​ള്‍ എ​ന്നി​വ​ര്‍ ഇ​ഫ്താ​ര്‍ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meetKollam Pravasi Associationmanama.
News Summary - Kollam Pravasi Association Iftar Sangam
Next Story