നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്
text_fieldsവിസിറ്റിങ് വിസയിൽ വന്ന യുവാവിനെ കൊല്ലം പ്രവാസി
അസോസിയേഷൻ യാത്രയാക്കുന്നു
മനാമ: ബഹ്റൈനിൽ വിസിറ്റിങ് വിസയിൽ വന്ന യുവാവിന് കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്. മൂന്നു മാസം കഴിഞ്ഞിട്ടും വിസ പുതുക്കാൻ സാധിക്കാതിരുന്ന കൊല്ലം പള്ളിമുക്ക് സ്വദേശിയെയാണ് നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചത്. താമസസൗകര്യത്തിനും ദൈനംദിന ആവശ്യങ്ങൾക്കും അദ്ദേഹം ബുദ്ധിമുട്ടുകയായിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ വിമാനയാത്ര ടിക്കറ്റും കെ.പി.എ മനാമ ഏരിയയുടെ സ്നേഹോപഹാര കിറ്റും നൽകി. കെ.പി.എ ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, മനാമ ഏരിയ പ്രസിഡന്റ് ഷമീർ, സെക്രട്ടറി നിസാം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

