Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊല്ലം പ്രവാസി...

കൊല്ലം പ്രവാസി അസോസിയേഷൻ ജില്ല സമ്മേളനം ജൂൺ 19ന്

text_fields
bookmark_border
കൊല്ലം പ്രവാസി അസോസിയേഷൻ ജില്ല സമ്മേളനം ജൂൺ 19ന്
cancel

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ പത്ത് ഏരിയ സമ്മേളനങ്ങൾക്ക് പരിസമാപ്‌തി കുറിച്ച് കൊണ്ട് നടക്കുന്ന ജില്ലാ സമ്മേളനം ജൂൺ 19 വെള്ളിയാഴ്ച വൈകിട്ട് 2.30ന് കെ.സി.എ വി.കെ.എൽ ഹാളിൽ വച്ച് നടക്കും.

സമ്മേളനത്തിൽ നിലവിലെ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, സെക്രട്ടറിയേറ്റ് അംഗങ്ങൾ കൂടാതെ പത്തു ഏരിയ സമ്മേളനങ്ങൾ തിരഞ്ഞെടുത്ത പുതിയ ഏരിയ ഭാരവാഹികളും ഏരിയയിൽ നിന്നും നിർദേശിക്കപ്പെട്ട സെൻട്രൽ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പൊതുസമ്മേളനം, പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം എന്നിവയാണ് സമ്മേളനത്തിലെ പ്രധാന പരിപാടികൾ. പൊതുസമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് പ്രതിനിധി സമ്മേളനവും സാംസ്കാരിക സമ്മേളനവും നടക്കും.

ജില്ലാ സമ്മേളനത്തിൽ വെച്ച് 2026-2028 ലേക്കുള്ള സെക്രട്ടറിയേറ്റ് കമ്മിറ്റിയെ തിരഞ്ഞെടുക്കും. ഓദ്യോഗികമായി ഏഴാം വർഷത്തിലേക്ക് കടക്കുന്ന സംഘടനക്ക് ആയിരത്തി അഞ്ഞൂറിൽപ്പരം അംഗങ്ങൾ ഉണ്ട്. പ്രത്യേക ക്ഷണിതാക്കളായി വനിതാ വിഭാഗമായ പ്രവാസിശ്രീ ഭാരവാഹികൾ പങ്കെടുക്കുമെന്ന് കെ.പി.എ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District ConferencegulfKollam Pravasi Association
News Summary - Kollam Pravasi Association District Conference on June 19th
Next Story