കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്; ടീം ഗെയിം ചേഞ്ചേഴ്സ് വിജയികള്‍
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ് വിജയികള്‍
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഗെയിം ചേഞ്ചേഴ്സ് വിജയികളായി. ടീം സിത്ര സ്റ്റാർസിനെയാണ് തോൽപിച്ചത്. സമാപന ചടങ്ങ് സാമൂഹിക പ്രവര്ത്തകന് അമല്‍ദേവ് ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. ബി.കെ.എസ് ലൈബ്രേറിയന്‍ വിനോദ്, കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, ഹമദ് ടൗൺ ഏരിയ കോഓഡിനേറ്റർമാരായ അജിത് ബാബു, വി.എം. പ്രമോദ്, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ്, ക്രിക്കറ്റ് കോഓഡിനേറ്റര്‍ നാരായണന്, ജോയന്റ് സെക്രട്ടറി ബിനിത അജിത് എന്നിവര്‍ സംസാരിച്ചു.
ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ഏരിയ ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, ലിനീഷ് പി. ആചാരി എന്നിവര്‍ സന്നിഹിതരായിരുന്നു.
ബെസ്റ്റ് ബാറ്റ്സ്മാനായി കെ.ആര്. ഹരിയെ തിരഞ്ഞെടുത്തു. ബെസ്റ്റ് ബൗളർ -ജിൻഷാദ്, മാൻ ഓഫ് ദ മാച്ച് -ജുനൈദ്, വാലുയബിള് പ്ലയർ -ഇയേഷ് എന്നിവരെ തിരഞ്ഞെടുത്തു. ഹമദ് ടൗൺ ഏരിയ വൈസ് പ്രഡിഡന്റ് വിനോദ് പരവൂർ, കെ.പി.എ ടസ്കേഴ്സ് ക്രിക്കറ്റ് ടീം അംഗങ്ങളായ വിനീത്, പ്രശാന്ത്, ഷാൻ എന്നിവർ ടൂര്‍ണമെന്റിന് നേതൃത്വം നൽകി. ഏരിയ അംഗങ്ങളായ സജി, പ്രദീപ്, രജിത് എന്നിവര്‍ ടൂർണമെന്റ് നിയന്ത്രിച്ചു.

