കെ.പി.എ ഭാരവാഹികൾക്കായി സംഘടന പഠനക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകെ.പി.എ ഭാരവാഹികൾക്കായി സംഘടിപ്പിച്ച സംഘടന പഠന ക്യാമ്പിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സംഘടന ഭാരവാഹികൾക്കായി കെ.സി.എ ഹാളിൽ സംഘടന പഠനക്യാമ്പ് സംഘടിപ്പിച്ചു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞ പഠന ക്യാമ്പ് പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തുടർന്ന് സംഘടന പഠന ക്യാമ്പ് കമ്മിറ്റിയംഗങ്ങളായ അനോജ് മാസ്റ്റർ, നിസാർ കൊല്ലം, രാജ് ഉണ്ണികൃഷ്ണൻ, കിഷോർ കുമാർ, ബിനു കുണ്ടറ, പ്രശാന്ത് പ്രബുദ്ധൻ എന്നിവർ കെ.പി.എയുടെ സംഘടനയുടെ ഭരണഘടന, പ്രവർത്തനം, സാമ്പത്തികം, അച്ചടക്കം, ചാരിറ്റി, മെമ്പർഷിപ് പ്രവർത്തനം മുതലായ വിഷയത്തിൽ ക്ലാസെടുത്തു.
40 ഓളം വരുന്ന സെൻട്രൽ കമ്മിറ്റി അംഗങ്ങളും 60 ഓളം വരുന്ന ഏരിയ കമ്മിറ്റി ഭാരവാഹികളും പഠനക്യാമ്പിൽ പങ്കെടുത്തു. കെ.പി.എ ഭാരവാഹികളുടെ നേതൃഗുണങ്ങളും സംഘടന പ്രവർത്തന രീതികളെയും കൂടുതൽ മെച്ചപ്പെടുത്തിയെടുക്കാൻ പഠനക്യാമ്പിന് സാധിച്ചു. തുടർന്നുള്ള പൊതുസമ്മേളനത്തിൽ കെ.എം.സി.സി ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ഷംസുദ്ദീന് വെള്ളിക്കുളങ്ങര സാമൂഹിക പ്രവർത്തനം മനുഷ്യകടമ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസി. ട്രഷറർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കെ.പി.എ ട്രഷറർ മനോജ് ജമാലിന്റെ നന്ദിയോട് കൂടി പഠനക്യാമ്പ് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

