Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​ന​സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​ന​സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
cancel
camera_alt

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ശി​ശു​ദി​ന​സം​ഗ​മം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന​സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

നൂ​റി​ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ൽ വി​ജ്ഞാ​ന​ത്തി​നും വി​നോ​ദ​ത്തി​നും മു​ൻ‌​തൂ​ക്കം ന​ൽ​കി വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​നു ക്രി​സ്റ്റി, ജി​ഷ വി​നു, അ​ഞ്ജ​ലി രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി പൊ​തു​വി​ജ്ഞാ​നം, സ്റ്റോ​റി മേ​ക്കി​ങ്, പെ​യി​ന്റി​ങ്, മ​റ്റു വി​നോ​ദ പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ന്നു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് പ്രൈം ​മി​നി​സ്റ്റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങ് കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചി​ൽ​ഡ്ര​ൻ​സ് കൗ​ൺ​സി​ല​റും സി​ജി ബ​ഹ്‌​റൈ​ൻ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഫാ​സി​ൽ താ​മ​ര​ശ്ശേ​രി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് സ്പീ​ക്ക​ർ ര​മി​ഷ പി. ​ലാ​ൽ സ്വാ​ഗ​ത​വും എ​ജു​ക്കേ​ഷ​ൻ മി​നി​സ്റ്റ​ർ മി​ഷേ​ൽ പ്രി​ൻ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഫി​നാ​ൻ​സ് മി​നി​സ്റ്റ​ർ അ​മൃ​ത​ശ്രീ ബി​ജു, കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ക​ൺ​വീ​ന​ർ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ പ്രീ​തം സ്നേ​ഹോ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. കെ.​പി.​എ വൈ. ​പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ, അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് ആ​ർ​ട്സ് & ക​ൾ​ച​റ​ൽ മി​നി​സ്റ്റ​ർ ദേ​വി​ക അ​നി​ൽ, സ്പോ​ർ​ട്സ് മി​നി​സ്റ്റ​ർ സ​ന ഫാ​ത്തി​മ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് ക​ൺ​വീ​നേ​ഴ്‌​സാ​യ ജ്യോ​തി പ്ര​മോ​ദ്, ന​വാ​സ് കു​ണ്ട​റ, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's DayKollam Pravasi Association
News Summary - Kollam Pravasi Association Celebrated Children's Day
Next Story