Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങു​ന്നു

text_fields
bookmark_border
Kollam Pravasi Association Area Conferences Begin
cancel

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യ പ​ത്തു എ​രി​യ​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു. മേ​യ്‌ മൂ​ന്നി​ന് ന​ട​ക്കു​ന്ന റി​ഫ ഏ​രി​യ സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ക്ക​മാ​കു​ന്ന ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍ മേ​യ്‌ അ​വ​സാ​ന​ത്തോ​ടെ സ​മാ​പി​ക്കും.

തു​ട​ര്‍ന്ന് ര​ണ്ടു ദി​വ​സ​മാ​യി ജി​ല്ല പ്ര​ധി​നി​ധി സ​മ്മേ​ള​ന​വും ജൂ​ണി​ൽ പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. ര​ണ്ടു​വ​ര്‍ഷം കാ​ലാ​വ​ധി​യു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് സ​മ്മേ​ള​ന​ങ്ങ​ളു​ടെ മു​ഖ്യ അ​ജ​ണ്ട. കെ.​പി.​എ ക്ക് 1600​ല​ധി​കം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. വ​നി​ത​ക​ള്‍ക്കാ​യി പ്ര​വാ​സി​ശ്രീ​യും, സാ​ഹി​ത്യ വേ​ദി​യാ​യ സൃ​ഷ്ടി​യും കു​ട്ടി​ക​ള്‍ക്ക് വേ​ണ്ടി ചി​ൽ​ഡ്ര​ന്‍സ്‌ പാ​ര്‍ല​മെ​ന്റും പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്നു. കൂ​ടാ​തെ കാ​യി​ക വി​ഭാ​ഗ​വും, ഹോ​സ്പി​റ്റ​ല്‍ വി​ങ്, ഡെ​ത്ത് ആ​ന്‍ഡ്‌ ചാ​രി​റ്റി വി​ങ് എ​ന്നി​വ​യും സം​ഘ​ട​ന​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. നി​സാ​ര്‍ കൊ​ല്ലം പ്ര​സി​ഡ​ന്റും, ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ര്‍ ജ​ന​റ​ല്‍സെ​ക്ര​ട്ട​റി​യും രാ​ജ് കൃ​ഷ്ണ​ന്‍ ട്ര​ഷ​റ​റു​മാ​യ ഏ​ഴം​ഗ സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി​യാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ര്‍ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. റി​ഫ ഏ​രി​യ സ​മ്മേ​ള​ന​വു​മാ​യി ഏ​രി​യ അം​ഗ​ങ്ങ​ള്‍ക്ക് 3926 6951, 3900 7142, 3692 1377 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsKollam Pravasi Association
News Summary - Kollam Pravasi Association Area Conferences Begin
Next Story