കൊല്ലം സ്വദേശിയെ ബഹ്റൈനിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsമനാമ: മലയാളി യുവാവിനെ താമസ് സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പേരയം സ്വദേശി സതീഷ് കുമാർ (41) ആണ് മരിച് ചത്. സ്വകാര്യ കമ്പനിയിലെ സ്റ്റോർ കീപ്പർ ആയ ഇദ്ദേഹം ഹമദ് ടൗണിലായിരുന്നു താമസം. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത കമ്പനി അധികൃതർ തേടുന്നുണ്ട്. ഭാര്യ: മായ. മക്കൾ: സൂരജ്, സ്വാതി.
വിമാന സർവീസ് ഇല്ലാത്തതിനാൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് ഒരു മലയാളിയുടെയും തമിഴ്നാട് സ്വദേശിയുടെയും മൃതദേഹങ്ങൾ ഗൾഫ് എയറിെൻറ കാർഗോ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ലുലു ഗ്രൂപ്പിനുവേണ്ടി പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന് ഏർപ്പെടുത്തിയ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
