Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊ​ല്ലം പ്ര​വാ​സി...

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഹി​ദ്ദ് ഏ​രി​യ സ​മ്മേ​ള​നം

text_fields
bookmark_border

മ​നാ​മ: കെ.​പി.​എ​യു​ടെ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഹി​ദ്ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ സ​മ്മേ​ള​നം ഹി​ദ്ദ് മി​ഡി​ൽ ഈ​സ്​​റ്റ്​ മെ​ഡി​ക്ക​ൽ സെൻറ​ർ ഹാ​ളി​ൽ ന​ട​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച്​ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഹി​ദ്ദ് ഏ​രി​യ​യി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​െൻറ ആ​ദ്യ​ഘ​ട്ട​മാ​യ ക​ൾ​ച്ച​റ​ൽ മീ​റ്റ് പ്ര​വാ​സി ലീ​ഗ​ൽ ഫോ​റം ബ​ഹ്‌​റൈ​ൻ ഹെ​ഡ് സു​ധീ​ർ തി​രു​നി​ല​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ബ​ഹ്​​റൈ​ൻ ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ജ​വാ​ദ് മു​ക്കം, കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി​നു ക്രി​സ്​​റ്റി, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ന്​ കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം അ​നൂ​ബ് ത​ങ്ക​ച്ച​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഘ​ട്ട​മാ​യ സം​ഘ​ട​ന മീ​റ്റി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഷാ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സം​ഘ​ട​ന പ്ര​ഭാ​ഷ​ണ​വും കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​നൂ​ബ് ത​ങ്ക​ച്ച​ൻ, റോ​ജി ജോ​ൺ, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സ​ജി കു​ള​ത്തി​ങ്ക​ര സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​ർ സ്മി​തേ​ഷ് ഗോ​പി​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു.

മി​ഡി​ൽ ഈ​സ്​​റ്റ്​ മെ​ഡി​ക്ക​ൽ സെൻറ​ർ പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം, കെ.​പി.​എ ടീ​ഷ​ർ​ട്ട് വി​ത​ര​ണം, മെം​ബ​ർ​ഷി​പ് ര​ജി​സ്ട്രേ​ഷ​ൻ, നോ​ർ​ക്ക ഐ.​ഡി ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യെ​ല്ലാം സ​മ്മേ​ള​ന​ത്തി​ൽ ന​ട​ന്നു. ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് കു​മാ​ർ, മ​റ്റ്​ അം​ഗ​ങ്ങ​ൾ ആ​യ ബ്രൈ​റ്റ്, സ​തീ​ഷ്, ജി​ഷ്ണു എ​ന്നി​വ​ർ സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story