കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ സമ്മേളനം
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ ഭാരവാഹിക
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ സമ്മേളനം മാമിറിലെ ഗ്രാൻഡ് റസ്റ്റാറന്റ് പാർട്ടി ഹാളിൽ നടന്നു.
ഏരിയ പ്രസിഡന്റ് ജിബിൻ ജോയി അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ റിപ്പോർട്ടും ട്രഷറർ അനിൽകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയ കോഓഡിനേറ്റർ അനോജ് മാസ്റ്റർ നേതൃത്വം നൽകി. സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ദിൽഷാദ് രാജ് നന്ദിയും പറഞ്ഞു. അനോജ് മാസ്റ്റർ വരണാധികാരിയായി 2022-'24ലേക്കുള്ള ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഭാരവാഹികളായി ജിബിൻ ജോയി (പ്രസി), ജമാൽ കോയിവിള (വൈസ് പ്രസി), ഷിബു സുരേന്ദ്രൻ (സെക്ര), സുരേഷ് ബാബു (ജോ. സെക്ര), മജു വർഗീസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
അൻഷാദ് അഞ്ചൽ, അനിൽകുമാർ എന്നിവരെ സെൻട്രൽ കമ്മിറ്റി പ്രതിനിധികളായി തെരഞ്ഞെടുത്തു

