കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ്യ ഏരിയ സമ്മേളനം
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ്യ ഏരിയ ഭാരവാഹികൾ
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ്യ ഏരിയ സമ്മേളനം ബുദൈയ്യ റോളഫ് റസ്റ്റാറന്റ് ഹാളിൽ നടന്നു.
ഏരിയ ട്രഷറർ സുജിത്ത് ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി ഉദ്ഘാടനം ചെയ്തു.
ട്രഷറർ സുജിത്ത് ചന്ദ്രശേഖരൻ ഏരിയ റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയ കോഓഡിനേറ്ററും കൊല്ലം പ്രവാസി അസോസിയേഷൻ സെക്രട്ടറിയുമായ ആർ. കിഷോർ കുമാർ നേതൃത്വം നൽകി.
ഏരിയ പ്രസിഡന്റായി സുജിത്ത് ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റായി ടി.എസ്. അനിൽകുമാർ, സെക്രട്ടറിയായി ഗോപൻ പുരുഷോത്തമൻ, ജോ. സെക്രട്ടറിയായി അജ്മൽ ഹാഷിം, ട്രഷററായി വിജോ വിജയൻ എന്നിവരെ തിരഞ്ഞെടുത്തു.
പ്രസാദ് കൃഷ്ണൻകുട്ടിയെ സെൻട്രൽ കമ്മിറ്റി പ്രതിനിധിയായി തിരഞ്ഞെടുത്തു. വിനു ക്രിസ്റ്റി വരണാധികാരിയായിരുന്നു. ടി.എസ്. അനിൽകുമാർ സ്വാഗതവും ഗോപൻ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

