കൊയ്നോനിയ ക്രിക്കറ്റ് ടൂർണമെന്റ് 2025; ജേതാക്കളായി പെനിയേൽ സ്ട്രൈക്കേഴ്സ്
text_fieldsകൊയ്നോനിയ ക്രിക്കറ്റ് ടൂർണമെന്റ് 2025 ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തപ്പോൾ
മനാമ: പി.വൈ.പി.എ ബഹ്റൈൻ റീജനും റോസ് വുഡ് കാർപെന്ററി ആൻഡ് ട്രേഡിങ്ങും സംയുക്തമായി സംഘടിപ്പിച്ച കൊയ്നോനിയ ക്രിക്കറ്റ് ടൂർണമെന്റ് 2025ൽ ആർക്ക് ഏഞ്ചൽസ് ബഹ്റൈനെ ഫൈനലിൽ പരാജയപ്പെടുത്തി പെനിയേൽ സ്ട്രൈക്കേഴ്സ് ജേതാക്കളായി. സിഞ്ചിലെ അൽ അഹല്ലി ഗ്രൗണ്ടിൽ നടന്ന മത്സരം പി.വൈ.പി.എ ബഹ്റൈൻ റീജൻ പ്രസിഡന്റ് പി.ആർ. സജി പി. തോമസ് ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റിൽ ബഹ്റൈനിലെ വിവിധ സഭ ടീമുകൾ പങ്കെടുത്തു. അഭിഷേക് (ആർക്ക് ഏഞ്ചൽസ് ബഹ്റൈൻ) ബെസ്റ്റ് ബൗളർ ആൻഡ് പ്ലെയർ ഓഫ് ദി ടൂർണമെന്റ് എന്നീ സ്ഥാനം കരസ്ഥമാക്കി. അഖിൽ വർഗീസ് (പെനിയേൽ സ്ട്രൈക്കേഴ്സ്) ബെസ്റ്റ് ബാറ്റ്സ്മാൻ എന്ന സ്ഥാനം കരസ്ഥമാക്കി. പി.ആർ. ജോസഫ് സാം, സന്തോഷ് മംഗലശ്ശേരിൽ, ജബോയ് തോമസ്, ബിബിൻ മോദിയിൽ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. പി.വൈ.പി.എ ബഹ്റൈൻ റീജൻ കമ്മിറ്റി മത്സരങ്ങൾക്ക് നേതൃത്വം നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന പി.വൈ.പി.എ ബഹ്റൈൻ റീജൻ വൈസ് പ്രസിഡന്റ് ആൻഡ് ഫൗണ്ടർ മെംബർ ജബോയ് തോമസിനുള്ള യാത്രയയപ്പും ഈ അവസരത്തിൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

