കൊയിലാണ്ടിക്കൂട്ടം സഹായം കൈമാറി
text_fieldsസഹായം കൈമാറുന്ന കൊയിലാണ്ടിക്കൂട്ടം ഭാരവാഹികൾ
മനാമ: ബഹ്റൈനിൽനിന്നും ഭാര്യയുടെ ചികിത്സാർഥം നാട്ടിലേക്ക് പോകുകയും പിന്നീട് ഒരു അപകടത്തിൽ പരിക്ക് പറ്റിയതിനാൽ പ്രവാസത്തിലേക്ക് തിരിച്ചുവരാനാവാതിരുന്ന കൊയിലാണ്ടി Koilandi Group Global Community provides assistance to Pookadu native.
കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ മുൻകൈ എടുത്ത്, ഡൽഹി, ഖത്തർ, റിയാദ്, യു.എ.ഇ, കുവൈത്ത്, കൊയിലാണ്ടി ചാപ്റ്ററുകളുടെ കൂടെ പങ്കാളിത്തത്തോടെ സമാഹരിച്ച 1,04,250 രൂപയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്കുവേണ്ടി കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, പ്രസിഡന്റ് റഷീദ് മൂടാടി, ബഹ്റൈൻ ചാപ്റ്റർ ട്രഷറർ നൗഫൽ നന്തി, മെംബർഷിപ് സെക്രട്ടറി ഹരീഷ് പി.കെ കൊയിലാണ്ടി ചാപ്റ്റർ പ്രവർത്തകരായ മൊയ്തു കെ.വി, ഫാറൂഖ് പൂക്കാട്, ബിജീഷ് പൂക്കാട് എന്നിവർ കൈമാറിയത്. അപകടത്തിലെ പരിക്ക് കൂടാതെ, ഷുഗർ കൂടി കാഴ്ച ശക്തിയും നഷ്ടപ്പെട്ട പ്രസ്തുത പ്രവാസിയുടെ ചികിത്സ 11ാം ക്ലാസിലും 10ാം ക്ലാസിലും പഠിക്കുന്ന മക്കളുടെ വിദ്യാഭ്യസം എന്നിവക്കായി തുടർന്നും സഹായം ആവശ്യമുള്ള ഈ മുൻ പ്രവാസിയെ സഹായിക്കുവാൻ അഗ്രഹിക്കുന്നവർക്ക് അദ്ദേഹത്തെ നേരിട്ട് 89434 20753 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

