കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റി
text_fieldsകെ.ടി. സലിം (പ്രസി), റഷീദ് മൂടാടി (ജന. സെക്ര), സഹീർ ഗാലക്സി (ട്രഷറർ)
മനാമ: കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു. ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ എസ്.പി.എച്ച്, ചാപ്റ്റർ ചെയർമാന്മാരായ പവിത്രൻ കൊയിലാണ്ടി (ഡൽഹി), ജലീൽ മഷ്ഹൂർ (യു.എ.ഇ), ഫൈസൽ മൂസ (ഖത്തർ), കെ.ടി. സലിം (ബഹ്റൈൻ), അസീസ് മാസ്റ്റർ (കൊയിലാണ്ടി), റാഫി കൊയിലാണ്ടി (റിയാദ്), ഷാഫി കൊല്ലം (കുവൈത്ത്), ചന്ദ്രു പൊയിൽക്കാവ് (ബംഗളൂരു) എന്നിവർ തുടരും. കൂടാതെ, ഗ്ലോബൽ വൈസ് ചെയർമാൻമാരായി പവിത്രൻ കൊയിലാണ്ടി, ജലീൽ മഷ്ഹൂർ എന്നിവർക്ക് ചുമതല നൽകി. ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ദീൻ എസ്.പി.എച്ച് 2026 വർഷത്തേക്കുള്ള ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.
കെ.ടി. സലിം (പ്രസി), നിസാർ കളത്തിൽ, അഡ്വ. ജയരാജ് തെക്കേപ്പള്ളി (വൈസ് പ്രസിഡന്റുമാർ), റഷീദ് മൂടാടി (ജന. സെക്ര), ചന്ദ്രു പൊയിൽകാവ്, രാജീവ് എം. പുതിയേടത്ത് (സെക്രട്ടറിമാർ), ഷഹീർ ഗാലക്സി (ട്രഷ), റാഫി കൊയിലാണ്ടി (ചീഫ് കോഓഡിനേറ്റർ). വിവിധ സബ് കമ്മിറ്റി കൺവീനർമാർ: സൈൻ കൊയിലാണ്ടി (മീഡിയ), നബീൽ നാരങ്ങോളി (ആർട്ട് വിങ്), ജസീർ കാപ്പാട് (ചാരിറ്റി വിങ്), സഹീർ പി.കെ (ഫേസ് ബുക്ക് മോണിറ്ററിങ് വിങ്) എ.പി. മധുസൂദനൻ (സാഹിത്യ വിഭാഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

