കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsപ്രതിഭ സംഘടിപ്പിച്ച കോടിയേരി അനുസ്മരണം
മനാമ: സി.പി.എം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികത്തിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ.
പ്രതിഭ വനിത വേദി ട്രഷറർ സുജിത രാജൻ അനുസ്മരണ പ്രഭാഷണവും പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് രാഷ്ട്രീയ വിശദീകരണവും നടത്തി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പ്രവർത്തനമാരംഭിച്ച് കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന മികച്ച സംഘാടകനും നേതാവും മന്ത്രിയും ആയിരുന്നു കോടിയേരി.
വർഗീയത ഇളക്കിവിട്ട് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ കേന്ദ്ര ഭരണാധികാരികൾതന്നെ നാട്ടിൽ ബോധപൂർവം നിരന്തരം സൃഷ്ടിക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം തിരിച്ചറിയാനും അതിനെ തള്ളിക്കളയാനും ഇന്ത്യൻ ജനതക്ക് സാധിക്കേണ്ടതുണ്ട്.
അത്തരം പ്രതീക്ഷകൾ നൽകുന്ന ജനസമീപനമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്നതിലൂടെ വെളിവാകുന്നത്.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തിവരുന്ന വികസന ജനക്ഷേമ പ്രവർത്തനങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധയെ മാറ്റി അനാവശ്യമായ വസ്തുതാ വിരുദ്ധ വിവാദങ്ങളിലേക്ക് കേന്ദ്രീകരിപ്പിക്കാനുള്ള ബോധപൂർവമായ അജണ്ട തിരിച്ചറിയാൻ കേരള ജനതക്ക് സാധിക്കണമെന്നും രാഷ്ട്രീയ വിശദീകരണ പ്രഭാഷണത്തിൽ പി. ശ്രീജിത്ത് ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി കെ.വി. മഹേഷ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

