കൊച്ചു ഗുരുവായൂർ സേവാ സമിതി വാർഷികാഘോഷം ഡിസംബറിൽ
text_fieldsകൊച്ചു ഗുരുവായൂർ സേവാ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
മനാമ: കൊച്ചു ഗുരുവായൂർ സേവാ സമിതി വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ശ്രീ സുദർശനം' കലാ, സാംസ്കാരിക പരിപാടികൾ ഡിസംബർ ഒമ്പതിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും സ്റ്റാർ വിഷൻ ഇവന്റ്സിന്റെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. തന്ത്രി സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെയും കേരളത്തിലെ പ്രശസ്തരായ തന്ത്രിവര്യന്മാരുടെയും കാർമികത്വത്തിൽ മനാമ ശ്രീകൃഷ്ണ ടെമ്പിൾ ഹാളിൽ സൂര്യകാലടി ഗണപതിഹോമവും മറ്റു വിശിഷ്ട പൂജകളും നടക്കും. വിവിധ ക്ഷേത്രകലകൾ, നൃത്തനൃത്യങ്ങൾ എന്നിവയും അരങ്ങേറും. പുലർച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെ തുടങ്ങുന്ന ചടങ്ങുകൾ വിവിധ പരിപാടികളോടെ വൈകീട്ട് 10ന് സമാപിക്കും.
ഏഴംഗ എക്സി. കമ്മിറ്റിയും ഉപദേശക സമിതിയും പരിപാടികൾക്ക് നേതൃത്വം നൽകും. കൺവീനർ ശശികുമാർ പരിപാടികളുടെ ഏകോപനം നിർവഹിക്കും. വിശദ വിവരങ്ങൾക്ക് 38018500 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ സന്തോഷ് കുമാർ, അനിൽ കുമാർ, പ്രദീഷ് നമ്പൂതിരി, ശശികുമാർ, സുധീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.