നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് തുടങ്ങി
text_fieldsRepresentational Image
മനാമ: ഹിദ്ദ് സ്ട്രൈക്കേഴ്സ് നടത്തുന്ന നോക്ക് ഔട്ട് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 ഹിദ്ദിലെ ഹിദ്ദ് സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ചു. ലീഗ് അടിസ്ഥാനത്തിൽ 16ഓളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ലീഗ് വിജയികൾ സെമി ഫൈനൽ, ഫൈനൽ റൗണ്ടുകളിൽ മാറ്റുരക്കും.
വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകും. അതോടൊപ്പം വ്യക്തിഗത മികവിന് മാൻ ഓഫ് ദി സീരീസ്, മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റ്സ്മാൻ, ബെസ്റ്റ് ബൗളർ അവാർഡുകളും സമ്മാനിക്കും. ഹിദ്ദ് സ്ട്രൈക്കേഴ്സ് ഒഫീഷ്യൽ കമ്മിറ്റിയാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഫൈനൽ ഇലവൻ ഫാർമ ഇലവനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി.

