കെ.എം.എസ് മൗലവിയെ ആദരിച്ചു
text_fieldsസമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ കെ.എം.എസ് മൗലവിയെ ആദരിക്കുന്നു
മനാമ: സമസ്ത മുഅല്ലിം ഡേ ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ സൽമാനിയ ഏരിയ പ്രാർഥനസംഗമവും ആദരിക്കലും നടത്തി.സമസ്ത കേന്ദ്ര ജോ. സെക്രട്ടറിയും സൽമാനിയ ഏരിയയുടെ പ്രസിഡന്റും സൽമാനിയ മദ്റസയിലെ നിസ്വാർഥസേവകനുമായ കെ.എം.എസ് മൗലവി പറവണ്ണയെ മഹ്മൂദ് ഹാജിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഹാരാർപ്പണവും ഉപഹാരവും നൽകി ആദരിച്ചു.
കെ.എം.എസ് മൗലവി പറവണ്ണ പ്രാർഥനക്ക് നേതൃത്വം നൽകി. അമീൻ കോപ്പിലാന്റ്, ഖലീൽ ഇബ്രാഹിം കാസർകോട്, അബൂത്വാഹിർ നാട്ടുകല്ല് എന്നിവർ സംസാരിച്ചു. സൽമാനിയ സമസ്ത ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ച സംഗമത്തിന് റഷീദ് കുരിക്കൾകണ്ടി സ്വാഗതവും ഹനീഫ ആറ്റൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

