Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശി​ഹാ​ബ് ത​ങ്ങ​ള്‍...

ശി​ഹാ​ബ് ത​ങ്ങ​ള്‍ വി​ശ്ര​മ​മ​റി​യാ​തെ സ​ഞ്ച​രി​ച്ച മ​ഹാ​പ്ര​തി​ഭ –സി.​പി. സെ​യ്​​ത​ല​വി

text_fields
bookmark_border
ശി​ഹാ​ബ് ത​ങ്ങ​ള്‍ വി​ശ്ര​മ​മ​റി​യാ​തെ സ​ഞ്ച​രി​ച്ച മ​ഹാ​പ്ര​തി​ഭ –സി.​പി. സെ​യ്​​ത​ല​വി
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്​​മ​ര​ണ ഓ​ണ്‍ലൈ​ന്‍ സം​ഗ​മ​ത്തി​ല്‍നി​ന്ന്

മ​നാ​മ: പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ക്കു​വേ​ണ്ടി വി​ശ്ര​മ​മ​റി​യാ​തെ സ​ഞ്ച​രി​ച്ച മ​ഹാ​പ്ര​തി​ഭ​യാ​യി​രു​ന്നു​വെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സി.​പി. സെ​യ്​​ത​ല​വി. കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 'ഓ​ര്‍മ​ക​ളി​ലെ ശി​ഹാ​ബ് ത​ങ്ങ​ള്‍' എ​ന്ന പേ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്​​മ​ര​ണ ഓ​ണ്‍ലൈ​ന്‍ സം​ഗ​മ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​ലെ ക​ണ്ണി​യാ​യ ശി​ഹാ​ബ് ത​ങ്ങ​ള്‍ സാ​ധു​ക്ക​ളു​ടെ അ​ത്താ​ണി​യാ​യാ​ണ് ജീ​വി​ച്ച​ത്. അ​ധി​കാ​ര​ത്തി​ലും പ്ര​ചാ​ര​ണ​ങ്ങ​ളി​ലും താ​ല്‍പ​ര്യ​മി​ല്ലാ​തി​രു​ന്ന ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സൗ​മ്യ​ത​യും സ​വി​ശേ​ഷ​ത​യും ബാ​ല്യ​കാ​ലാ​നു​ഭ​വ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു.ത​െൻറ പ​തി​നൊ​ന്നാ​മ​ത്തെ വ​യ​സ്സി​ല്‍ പി​താ​വ് പൂ​ക്കോ​യ ത​ങ്ങ​ളെ ബ്രി​ട്ടീ​ഷ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​പ്പോ​ള്‍ മാ​താ​വി​നെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും ചേ​ര്‍ത്തു​പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​വ​ര്‍ത്തി​ച്ചു​തു​ട​ങ്ങി​യ​ത്.

കേ​ര​ള​ത്തി​ലെ ക​ലാ​പാ​ന്ത​രീ​ക്ഷ​ങ്ങ​ളി​ലൊ​ക്കെ​യും സ​മാ​ധാ​നം തി​രി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നു​സ്​​മ​ര​ണ സം​ഗ​മം ശി​ഹാ​ബ് ത​ങ്ങ​ളു​ടെ മ​ക​നും മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റു​മാ​യ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ബ​ഹ്‌​റൈ​നു​മാ​യു​ള്ള മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ഓ​ര്‍മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്​​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സൈ​നാ​ര്‍ ക​ള​ത്തി​ങ്ക​ല്‍ സ്വാ​ഗ​ത​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​കെ. കാ​സിം ന​ന്ദി​യും പ​റ​ഞ്ഞു.ഭാ​ര​വാ​ഹി​ക​ളാ​യ കു​ട്ടൂ​സ മു​ണ്ടേ​രി, ഗ​ഫൂ​ർ ക​യ്​​പ​മം​ഗ​ലം, കെ.​പി. മു​സ്​​ത​ഫ, എ.​പി. ഫൈ​സ​ൽ, എം.​എ. റ​ഹ്​​മാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. പി.​വി. മ​ൻ​സൂ​ർ യോ​ഗം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsBahrain News
Next Story