Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.എം.സി.സി കോഴിക്കോട്...

കെ.എം.സി.സി കോഴിക്കോട് കമ്മിറ്റി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border

മനാമ:  ബഹ്‌റൈന്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാസംഗമത്തി​​​െൻറ ഭാഗമായുള്ള ബിസിനസ് മീറ്റ് അദ്‌ലിയ ‘ഫുഡ് വേള്‍ഡ്’ റെസ്​റ്റോറൻറില്‍  നടന്നു. മൂന്ന്​ സെഷനുകളായാണ്​ പരിപാടി നടന്നത്. വ്യവസായ^വ്യാപാര രംഗത്തെ പ്രമുഖരും തുടക്കക്കാരും പ​െങ്കടുത്തു.  ആദ്യ സെഷനില്‍  ജില്ല സെക്രട്ടറി മന്‍സൂര്‍ ബിസിനസ് മീറ്റി​​​െൻറ രൂപ രേഖ അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ അബൂബക്കര്‍ ഹാജി പരിപാടി നിയന്ത്രിച്ചു.  യു.എ.ഇ കെ.എം.സി.സി സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻറ്​ എസ്​.വി.ജലീല്‍ ആശംസകള്‍ അര്‍പ്പിച്ചു.

പരിശീലന ക്ലാസിന്​ തേവലക്കര ബാദുഷ നേതൃത്വം നൽകി.  സമസ്ത പ്രസിഡൻറ്​ ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ജില്ല ജനറല്‍ സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി, പ്രസിഡൻറ്​ എ.പി.ഫൈസല്‍ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട് സി.എച്ച് സ​​െൻററിന്​ അത്യാധുനിക ആംബുലൻസ്​ നൽകുമെന്ന്​ പരിപാടിയിൽ അറിയിച്ചു. 
എസ്.എസ്​.എൽ.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ബിലാല്‍ ബാദുഷക്ക്​ സമ്മാനം നല്‍കി. ഷരീഫ് വില്യാപ്പള്ളി, നാസര്‍ ഹാജി പുളിയാവ്, ഒ.കെ.കാസിം, ഫൈസല്‍ ഗലാലി തുടങ്ങിയവർ നേതൃത്വം നല്‍കി. ഫദീല മൂസ്സ ഹാജി നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - kmcc
Next Story