Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക റിട്ടേണി ഐ.ഡി കാർഡ് നൽകാനുള്ള തീരുമാനം സ്വാഗതാർഹം-കെ.എം.സി.സി

text_fields
bookmark_border
നോർക്ക റിട്ടേണി ഐ.ഡി കാർഡ് നൽകാനുള്ള തീരുമാനം സ്വാഗതാർഹം-കെ.എം.സി.സി
cancel

മനാമ: രണ്ട് വർഷമെങ്കിലും പ്രവാസിയായി കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നോർക്ക റിട്ടേണി ഐ.ഡി കാർഡ് അനുവദിക്കുന്നതിന് അനുമതി നൽകിയ സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കെ.എം.സി.സി ബഹ്‌റൈൻ. പ്രവാസികളുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണുന്ന ഈ തീരുമാനത്തിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായും പ്രസിഡന്റ് ഹബീബ് റഹ്‌മാനും ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങരയും പ്രസ്താവനയിൽ പറഞ്ഞു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയവർക്കും പ്രവാസി ക്ഷേമ പദ്ധതികളുടെയും സർക്കാർ ആനുകൂല്യങ്ങളുടെയും പ്രയോജനം ലഭ്യമാക്കുന്നതിന് റിട്ടേണി ഐഡി കാർഡ് ഏറെ സഹായകരമാകുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കെ.എം.സി.സിയുടെയും മറ്റു പ്രവാസി സംഘടനകളുടെയും നിരന്തരമായ ഇടപെടലുകളുടെയും ആവശ്യങ്ങളുടെയും ഫലമായി സർക്കാർ കൈക്കൊണ്ട ഈ തീരുമാനം പ്രവാസി സമൂഹത്തോടുള്ള ഉത്തരവാദിത്തബോധത്തിന്റെ തെളിവാണെന്നും നേതാക്കൾ പറഞ്ഞു.

നിലവിലെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം പ്രവാസികളുടെ വിവിധ ആവശ്യങ്ങളിൽ അനുകൂലമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും, പ്രവാസി സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട കൂടുതൽ ആവശ്യങ്ങൾ പരിഗണിച്ച് അടിയന്തരമായി നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC welcomes decision to issue Norka returnee ID card
Next Story