കെ.എം.സി.സി വയനാട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തക സംഗമം നാളെ
text_fieldsകെ.എം.സി.സി ബഹ്റൈന്‍ വയനാട് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മനാമ: കെ.എം.സി.സി ബഹ്റൈന്‍ വയനാട് ജില്ല കമ്മിറ്റി പ്രവര്‍ത്തക സംഗമം 'ഹരിതം 22' ശനിയാഴ്ച രാത്രി ഏഴിന് മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കെ.എം.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഹബീബ് റഹ്മാന് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തും. ടി. സിദ്ദീഖ് എം.എൽ.എ, എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. കെ.എം.സി.സിയുടെ സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് നേതാക്കളും കെ.എം.സി.സി പ്രവര്‍ത്തകരും വനിത വിങ് പ്രവര്‍ത്തകരും സംബന്ധിക്കും.
175ഓളം അംഗങ്ങളുള്ള വയനാട് ജില്ല കമ്മിറ്റിക്ക് നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതായി ഭാരവാഹികൾ പറഞ്ഞു. കോവിഡ് കാലത്ത് സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് പ്രയാസപ്പെടുന്നവർക്ക് മരുന്നും ഭക്ഷണസാധനങ്ങളും എത്തിച്ചുനൽകി. നാട്ടിലേക്ക് തിരിച്ചുപോകാൻ ബുദ്ധിമുട്ടിയ അംഗങ്ങൾക്ക് സാമ്പത്തികസഹായം നൽകി.
വയനാട് ജില്ല ഗ്ലോബൽ കെ.എം.സി.സിയുമായി സഹകരിച്ച് വയനാട് ജില്ലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഐ.സി.സി.യു ആംബുലൻസിന് സാമ്പത്തിക സഹായവും നൽകി. പുതിയ കമ്മിറ്റിയുടെ പ്രവർത്തന കാലയളവിൽ വയനാട് ജില്ലയിലെ മൂന്ന് താലൂക്ക് ജനറൽ ആശുപത്രികളിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ കെ.കെ.സി. മുനീർ, റഫീഖ് തോട്ടക്കര, വയനാട് ജില്ല പ്രസിഡന്റ് ഹുസൈൻ മുട്ടിൽ, ജനറൽ സെക്രട്ടറി ഹുസൈൻ മക്കിയാട്, ട്രഷറർ റിയാസ് പന്തിപൊയിൽ, ഓർഗനൈസിങ് സെക്രട്ടറി ഫത്ഹുദ്ദീൻ മേപ്പാടി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ.വി. ഷഫീഖ്, വൈസ് പ്രസിഡന്റുമാരായ മുഹ്സിൻ മന്നത്ത്, ഷാഫി ബത്തേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

