കെ.എം.സി.സി വടകര ‘ഹെൽത്ത് ഇൗസ് വെൽത്’ കാമ്പയിൻ
text_fieldsകെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റിയുടെ ഹെൽത്ത് ഇസ് വെൽത് ക്യാമ്പയിൻ
മനാമ: കെ.എം.സി.സി ബഹ്റൈൻ വടകര മണ്ഡലം കമ്മിറ്റിയുടെ ഹെൽത്ത് ഇൗസ് വെൽത് കാമ്പയിൻ ഭാഗമായി സൽമാൻ സിറ്റിയിൽ നടന്ന ഹെൽത്ത് ക്യാമ്പിൽ എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പങ്കെടുത്തു. ബുദയ്യ സൽമാൻസിറ്റിയിൽ വ്യായാമവും നീന്തലും നടന്നു. വടകര മണ്ഡലം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കുംവേണ്ടി നീന്തൽ പരിശീലനവും നടന്നു.
പരിപാടിയിൽ സംസ്ഥാന സെക്രട്ടറി അസ്ലം വടകര, സിദ്ദീഖ് കണ്ണൂർ, ജില്ല സെക്രട്ടറി മുനീർ ഒഞ്ചിയം, മലപ്പുറം കെ.എം.സി.സി ജില്ല നേതാക്കളായ ഉമർ, റിയാസ് ഒമാനൂർ, വടകര മണ്ഡലം പ്രസിഡന്റ് അഷ്ക്കർ വടകര, ജനറൽ സെക്രട്ടറി ഷൗക്കത്തലി, വൈസ് പ്രസിഡന്റ് ഹുസ്സൈൻ വടകര, ട്രഷറർ ഷൈജൽ വടകര സെക്രട്ടറിമാരായ ഹാഫിസ് വള്ളിക്കാട്, ഫാസിൽ ഉമർ, ഫൈസൽ മടപ്പള്ളി, മുസ്തഫ കരുവാണ്ടി, കൊയിലാണ്ടി മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഷഹീർ മഹമൂദ്, ലേഡീസ് വിങ് ജനറൽ സെക്രട്ടറി വഹീദ ഹനീഫ്, സംസ്ഥാന സെക്രട്ടറി ഷാന ഹാഫിസ്, ജില്ലാ സെക്രട്ടറിമാരായ മുഫ്സിന ഫാസിൽ, ജസീല ഷഹീർ എന്നിവർ പങ്കെടുത്തു.

