കെ.എം.സി.സി ഉംറ സംഘത്തിന് യാത്രയയപ്പ്
text_fieldsകെ.എം.സി.സി. ഉംറ യാത്രയയപ്പ് യോഗം ഐനുൽ ഹുദാ മദ്റസ അധ്യാപകൻ അബ്ദുറസാഖ്നദ്വി ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഉംറ സംഘത്തിന് മുഹറഖ് കെ.എം.സി.സിയും മുഹറഖ് ഐനുൽ ഹുദാ മദ്റസയും യാത്രയയപ്പ്നൽകി. മദ്റസ അധ്യാപകൻ റഫീഖ് ദാരിമിയുടെ അധ്യക്ഷതയിൽ അബ്ദുറസാഖ് നദ്വി ഉദ്ഘാടനം ചെയ്തു. ദാരിമി ഉസ്താദ് പ്രാർഥന നിർവഹിച്ചു.
ഖജാൻജി മുസ്തഫ കരുവാണ്ടി, മുന അബ്ദുല്ല, അഷ്റഫ് തിരുനാവായ, ഹാരിസ് ഹൈമ ശരീഫ് സംബന്ധിച്ചു. പരിപാടിക്ക് അബ്ദുല്ല പുറമേരി, ഷരീഫ്ഹൈമ, സിക്കന്ദർ ബക്ത്, അഷ്റഫ് കാപ്പാട്, അജ്മൽ മിടിയേരി തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും അഫ്റാദ് അബൂബക്കർ നന്ദിയും പറഞ്ഞു.

