കെ.എം.സി.സി ജില്ല കമ്മിറ്റി തീം സോങ് പ്രകാശനം
text_fieldsമനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ പുരസ്കാര സമർപ്പണത്തിന്റെ ഭാഗമായ തീം സോങ് വാഗ്മിയും മോട്ടിവേറ്റർ സ്പീക്കറുമായ റാഷിദ് ഗസാലി പുറത്തിറക്കി. പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ആശിർ വടകര രചിച്ച് അദ്ദേഹവും ഹൈമ, നസ്ര എന്നിവരും കൂടി ആലപിച്ച ഗാനത്തിന്റെ ആവിഷ്കാരം ജില്ല കെ.എം.സി.സിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഡോ. സുബൈർ ഹുദവിക്ക് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്ദീൻ അവാർഡ് സമ്മാനിക്കും. അഹ്ലൻ റമദാൻ പരിപാടിയും ഉണ്ടായിരിക്കും. മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈർ സംബന്ധിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഗഫൂർ കൈപമംഗലം, ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി, വൈസ് പ്രസിഡന്റുമാരായ നാസർ ഹാജി പുളിയാവ്, അഷ്റഫ് തോടന്നൂർ, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ ഷാഫി വേളം, മുനീർ ഒഞ്ചിയം എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.