Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി:...

കെ.​എം.​സി.​സി: ഹ​ബീ​ബ്​ റ​ഹ്​​മാ​ന്​ ര​ണ്ടാ​മൂ​ഴം

text_fields
bookmark_border
കെ.​എം.​സി.​സി: ഹ​ബീ​ബ്​ റ​ഹ്​​മാ​ന്​ ര​ണ്ടാ​മൂ​ഴം
cancel
camera_alt

1. ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ 2. അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ 3. റ​സാ​ഖ് മൂ​ഴി​ക്ക​ൽ 4. കെ.​പി. മു​സ്ത​ഫ 5. കു​ട്ടൂ​സ മു​ണ്ടേ​രി

Listen to this Article

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി ഹ​ബീ​ബ്​ റ​ഹ്മാ​ൻ തു​ട​രും. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും തു​ട​രാ​ൻ സം​സ്ഥാ​ന കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ചു. ഇ​തി​നു​പു​റ​മെ ഏ​ഴു​പേ​രെ​ക്കൂ​ടി ക​മ്മി​റ്റി​യി​ലേ​ക്ക്​ എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ, സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ മൊ​ത്തം അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 20 ആ​യി ഉ​യ​ർ​ന്നു.

2020ൽ ​ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ പ്ര​സി​ഡ​ന്‍റാ​യ ക​മ്മി​റ്റി​യു​ടെ​ ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ലെ ​പ്ര​വ​ർ​ത്ത​ന മി​ക​വി​ന്​ ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്​ ഭ​ര​ണ​ത്തു​ട​ർ​ച്ച. കെ.​എം.​സി.​സി​യു​ടെ ജി​ല്ല, ഏ​രി​യ ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ്​ സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ ഏ​ക​ക​ണ്ഠ​മാ​യി ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. നിലവിലെ കമ്മിറ്റി തുടരണമെന്ന അഭിപ്രായമാണ് സംസ്ഥാന കൗൺസിലിൽ ഉയർന്നത്.

മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ സ​ലാം റി​​ട്ടേ​ണി​ങ്​ ഓ​ഫി​സ​റാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ലും ട്ര​ഷ​റ​റാ​യി റ​സാ​ഖ് മൂ​ഴി​ക്ക​ലും ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​യാ​യി കെ.​പി മു​സ്ത​ഫ​യും സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കു​ട്ടൂ​സ മു​ണ്ടേ​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ശം​സു​ദ്ധീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, കെ.​യു. ല​ത്തീ​ഫ്, എ.​പി. ഫൈ​സ​ൽ, സ​ലിം ത​ള​ങ്ക​ര, ഷാ​ഫി പാ​റ​ക്ക​ട്ട, ഉ​സ്മാ​ൻ ടി​പ് ടോ​പ്.

സെ​ക്ര​ട്ട​റി​മാ​ർ: എം.​എ. റ​ഹ്‌​മാ​ൻ, റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ഒ.​കെ. കാ​സിം, കെ.​കെ.​സി. മു​നീ​ർ, ശ​രീ​ഫ് വി​ല്യാ​പ​ള്ളി, അ​സ്‌​ലം വ​ട​ക​ര, ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ൽ, നി​സാ​ർ ഉ​സ്മാ​ൻ. കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ എ​ന്ന നി​ല​യി​ൽ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​ ഏ​ൽ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും മി​ക​ച്ച രീ​തി​യി​ൽ ഈ ​ചു​മ​ത​ല നി​റ​വേ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഹ​ബീ​ബ്​ റ​ഹ്​​മാ​ൻ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - KMCC: The second volume of Habeeb rahman
Next Story