കെ.എം.സി.സി സൗത്ത് സോൺ മെംബർഷിപ് കാമ്പയിൻ തുടങ്ങി
text_fieldsകെ.എം.സി.സി സൗത്ത് സോൺ മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം
മനാമ: ചേര്‍ത്തുപിടിക്കാന്‍ ചേര്ന്നുനില്ക്കുക എന്ന പ്രമേയത്തിൽ ബഹ്റൈൻ കെ.എം.സി.സി നടത്തുന്ന അംഗത്വ വിതരണ കാമ്പയിെൻറ സൗത്ത് സോൺ തല ഉദ്ഘാടനം മനാമ കെ.എം.സി.സി ഓഫിസിൽ നടന്നു.
സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, പി.വി. ഇബ്രാഹിം വട്ടേക്കാടിന് മെംബർഷിപ് നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സൗത്ത് സോൺ പ്രസിഡൻറ് അബ്്ദുൽ റഷീദ് ആറ്റൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഗഫൂർ കൈപ്പമംഗലം, അബ്ദുൽ ഖാദർ ചേലക്കര എന്നിവർ സംസാരിച്ചു. ഷുക്കൂർ നദ്വി വരവൂർ പ്രാർഥനക്ക് നേതൃത്വം നൽകി. സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗതവും ഫിറോസ് പന്തളം നന്ദിയും പറഞ്ഞു.
കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകരുടെ കൂട്ടായ്മയാണ് സൗത്ത് സോൺ കമ്മിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

