കെ.എം.സി.സി സോക്കർ ലീഗ് പോസ്റ്റർ പ്രകാശനം
text_fieldsകെ.എം.സി.സി സോക്കർ ലീഗ് പോസ്റ്റർ കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പ്രകാശനം ചെയ്യുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ സ്പോർട്സ് വിങ് ആഭിമുഖ്യത്തിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ഹൂറയിലെ ഗോസി ഗ്രൗണ്ടിൽ നടക്കുന്ന കെ.എം.സി.സി സോക്കർ ലീഗ് സീസൺ-5 ടൂർണമെൻറിെൻറ പോസ്റ്റർ പ്രകാശനം ചെയ്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പ്രകാശനം നിർവഹിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന യോഗത്തിൽ സ്പോർട്സ് വിങ് ചെയർമാൻ ഗഫൂർ കൈപ്പമംഗലം അധ്യക്ഷതവഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, ഒ.കെ. കാസിം എന്നിവർ സംസാരിച്ചു.
കൺവീനർ സാദിഖ് സ്കൈ, നിസാർ ഉസ്മാൻ, അഷ്റഫ് കാക്കണ്ടി എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഖാൻ അസാസേക്ക, അർഷാദ് മനാമ, അലി അക്ബർ മലപ്പുറം, ഷാജഹാൻ ഹമദ് ടൗൺ, അസ്ലം വടകര, അഷ്റഫ് തോടന്നൂർ, ഷൗക്കത്ത് അലി, ഹുസൈൻ വയനാട്, ഷാഫി മലപ്പുറം, ശിഹാബ് പ്ലസ്, മാസിൽ പട്ടാമ്പി, മുനീർ ഒഞ്ചിയം, ഹാരിസ് തൃത്താല എന്നിവർ പങ്കെടുത്തു. ഉമ്മർ മലപ്പുറം സ്വാഗതവും അഷ്കർ വടകര നന്ദിയും പറഞ്ഞു.

