കെ.എം.സി.സി ശിഹാബ് തങ്ങള്‍ അനുസ്മരണം ഇന്ന്
text_fieldsശിഹാബ് തങ്ങൾ
മനാമ: കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാർഥന സദസ്സും ബുധനാഴ്ച രാത്രി 8.30ന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. ശിഹാബ് തങ്ങളെന്ന മനുഷ്യസ്നേഹിയുടെ ഓര്‍മകൾ പങ്കുവെക്കുന്ന സംഗമത്തിൽ സമസ്ത ബഹ്റൈൻ സയ്യിദ് ഫക്രുദ്ദീൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകും.
ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം, കെ.എം.സി.സി മുൻ പ്രസിഡന്റ് എസ്.വി. ജലീൽ എന്നിവർ ശിഹാബ് തങ്ങളെ അനുസ്മരിച്ച് സംസാരിക്കും. വിവിധ ജില്ല, ഏരിയ കമ്മിറ്റികളിൽനിന്നുള്ള പ്രതിനിധികളും ഓർമകൾ പങ്കുവെക്കുമെന്ന് കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം എന്നിവർ അറിയിച്ചു.

