അബൂബക്കർ ഇരിങ്ങണ്ണൂരിന് യാത്രയയപ്പ് നൽകി കെ.എം.സി.സി
text_fieldsഅബൂബക്കർ ഇരിങ്ങണ്ണൂരിന് കെ.എം.സി.സി യാത്രയയപ്പ് നൽകുന്നു
മനാമ: പ്രവാസലോകത്ത് കഷ്ടപ്പെടുന്ന ആയിരങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുകയും കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങുമായി ചേർന്ന് സജീവമായി സഹകരിക്കുകയും ചെയ്ത ജീവകാരുണ്യ പ്രവർത്തകൻ അബൂബക്കർ ഇരിങ്ങണ്ണൂരിന് കെ.എം.സി.സി ബഹ്റൈൻ ഹൃദ്യമായ യാത്രയയപ്പ് നൽകി ആദരിച്ചു. കരുണ വറ്റാത്ത ഹൃദയത്തിനുടമയായ അബൂബക്കർ, ജാതിഭേദമന്യെ ബഹ്റൈനിലെ പ്രവാസികളെ നെഞ്ചോട് ചേർത്തുനിർത്തിയാണ് പ്രവർത്തിച്ചത്. കെ.എം.സി.സിയുടെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി. മയ്യിത്ത് പരിപാലന വിങ്ങിന്റെ പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചുകൊണ്ട് സാന്ത്വനത്തിന്റെ ദൂതുമായി അനേകം കുടുംബങ്ങൾക്ക് അദ്ദേഹം ആശ്വാസമേകി. അദ്ദേഹത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവാത്തതും എന്നും സ്മരിക്കപ്പെടുന്നതുമാണെന്നും യോഗം വിലയിരുത്തി. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന സി.എച്ച് അവാർഡ് ദാന സമ്മേളനത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്.
ചടങ്ങിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, മയ്യിത്ത് പരിപാലന വിങ് കൺവീനർ ഒ.കെ. കാസിം, കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ അടക്കമുള്ള ഭാരവാഹികൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

