കെ.എം.സി.സി. സോക്കര്‍ ഫുട്‌ബാൾ: റണ്ണേഴ്‌സ് അപ്പിന് സ്വീകരണം നല്‍കി
text_fieldsമനാമ: കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സോക്കര്‍ ലീഗില്‍ റണ്ണര്‍അപ്പായ സൗത്ത് സോൺ കമ്മിറ്റിയുടെ ടീം അംഗങ്ങള്‍ക്ക് സ്വീകരണം നൽകി. മനാമ കോഴിക്കോട് റെസ്‌റ്റോറൻറില്‍ നടന്ന അനുമോദന യോഗത്തില്‍ കെ.എം.സി.സി. സൗത്ത് സോൺ പ്രസിഡൻറ് പി.എച്ച്. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സെയ്ഫുദ്ദീന്‍ കയ്പമംഗലം യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രസിഡൻറും ഫുട്‌ബാള്‍ സോക്കർ ലീഗ് വളണ്ടിയർ ക്യാപ്റ്റനുമായ സലാം മമ്പാട്ടുമൂല, സീനിയര്‍ വൈസ് പ്രസിഡൻറ് ഗഫൂര്‍ കൈപ്പമംഗലം, സാദിഖ് സ്‌കൈ, ഷെഫീക് പെരുമ്പിലാവ്, ഷെഫീക് തൃശൂര്‍, ടീം കോച്ച് ജിഫ്രി എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു. മുഹമ്മദ് ഹനീഫ ആറ്റൂര്‍ സ്വാഗതവും സി.കെ.അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. പരിപാടിക്ക് നവാസ് കുണ്ടറ, ഷാനവാസ് കായംകുളം, ഫിറോസ് പത്തനംതിട്ട, അന്‍സര്‍ കുരീപ്പുഴ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരന്‍ ജൂലിയാനക്കുള്ള കാഷ് അവാര്‍ഡ് സെയ്ഫുദ്ദീന്‍ കൈപ്പമംഗലം നല്‍കി.
