ഇ. അഹമദ് മനുഷ്യസ്നേഹിയായ നേതാവ് -ഹബീബ് റഹ്മാൻ
text_fieldsകെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സെമിനാർ പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രവാസി സമൂഹത്തെ ഹൃദയത്തോടു ചേർത്തുനിർത്തിയ മനുഷ്യസ്നേഹിയായ രാഷ്ട്രീയ നേതാവായിരുന്നു ഇ. അഹമ്മദ് എന്ന് ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ പറഞ്ഞു. പ്രതിസന്ധികളിലും പ്രതികൂല സാഹചര്യങ്ങളിലും ലോക പ്രവാസി സമൂഹത്തിന്റെ രക്ഷകനായിരുന്നു ഇ. അഹമ്മദ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘അഹമ്മദ് സാഹിബിനെ ഓർത്തെടുക്കാം ഇന്ത്യൻ വർത്തമാനം ചർച്ച ചെയ്യാം’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശംസുദ്ധീൻ വെള്ളിക്കുളങ്ങര വിഷയം അവതരിപ്പിച്ചു. വർത്തമാനകാല ഇന്ത്യയിലെ സാഹചര്യങ്ങളും സങ്കീർണതകളും ഇ. അഹ്മദിന്റെ സാന്നിധ്യം ആഗ്രഹിച്ചുപോകുന്നതാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ബഹുസ്വരത ഉയർത്തിപ്പിടിച്ച ഭരണാധികാരി എന്ന നിലയിലും മതേതര ഭാരതം അദ്ദേഹത്തെ ഓർക്കുമെന്നും പ്രസംഗകർ പറഞ്ഞു. ബഹ്റൈനിലെ മാധ്യമ പ്രവർത്തകരായ പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര, എഴുത്തുകാരനായ അഷറഫ് കണ്ണൂർ, റഫീഖ് തോട്ടക്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സലീം തളങ്കര, എ.പി ഫൈസൽ, നിസാർ ഉസ്മാൻ, ഷരീഫ് വില്യാപ്പിള്ളി, ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ സന്നിഹിതരായിരുന്നു. കെ.പി മുസ്തഫ സ്വാഗതവും അസ്ലം വടകര നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.